KeralaNEWS

കാക്കനാടുകാരൻ പ്രസാദിന്റെ ആത്മഹത്യാ കുറിപ്പ് എങ്ങനെ ചിലിയിലെ നോവലിന്റെ ഭാഗമായി? ആ പ്രസാദ് എങ്ങനെ ശാസ്ത്ര ലോകത്തിന് കൗതുകമായി..?

“പൊട്ടാസ്യം സയനൈഡ്,
ഇതിൻ്റെ രുചി ഞാൻ അറിഞ്ഞു.വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ
പുകച്ചിലാണ് ! നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്”
വെ​​​റു​​​മൊ​​​രു കെ​​​ട്ടു​​​ക​​​ഥ​​​യി​​​ലെ വ​​​രി​​​യല്ല ഇ​​ത്. 15 വ​​​ർ​​​ഷം മു​​​മ്പ് പാ​​​ല​​​ക്കാ​​​ട്ടെ ഹോ​​​ട്ട​​​ലി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സ്വ​​​ർ​​​ണ​​​പ്പ​​ണി​​​ക്കാ​​​ര​​​ൻ എം.​​​പി. പ്ര​​​സാ​​ദിൻ്റെതാ​​​ണ് ഈ ​​​വാ​​​ക്കു​​​ക​​​ൾ. കൊ​​​ടും വി​​​ഷ​​​മാ​​​യ പൊ​​​ട്ടാ​​​സ്യം സ​​​യ​​​നൈ​​​ഡിെ​​​ൻ​​​റ ‘രു​​​ചി ര​​​ഹ​​​സ്യം’ ജീ​​​വി​​​തം മു​​​റി​​​ഞ്ഞു​​​പോ​​​കും​​​ മു​​​മ്പ് 32കാ​​​ര​​​നാ​​​യ പ്ര​​​സാ​​​ദിൻ്റെ വ​​​രി​​​ക​​​ളി​​​ൽ തെ​​​ളി​​​ഞ്ഞു.
വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം പ്ര​​​സാ​​​ദിൻ്റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​​റി​​​പ്പ് ഒ​​​രു നോ​​​വ​​​ലി​​​ലെ വ​​​രി​​​ക​​​ളാ​​​യി. ചി​​​ലി​​​യ​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ബെ​​​ന്‍ജ​​​മി​​​ന്‍ ലെ​​​ബ​​റ്റ​​​റ്റി​​​ന്‍റെ(Benjamin Labatut) ‘വെ​​​ന്‍ വീ ​​​സീ​​​സ് ടു ​​​അ​​​ണ്ട​​​ർ​​​സ്​​​റ്റാ​​​ന്‍ഡ് ദ ​​​വേ​​​ള്‍ഡ്'(When we cease to understand the world) എ​​​ന്ന നോ​​​ൺ​​​ഫി​​​ക്​ഷ​​​ൻ നോ​​​വ​​​ലി​​​ലെ ആ​​​ദ്യ ഭാ​​​ഗ​​​ത്താ​​ണ് ആ “രഹസ്യവരികൾ”
ശാസ്​ത്രലോക​ത്ത്​ അതുവരെ ചു​​​രു​​​ള​​​ഴി​​​യാ​​​തി​​​രു​​​ന്ന ഒ​​​രു ര​​​ഹ​​​സ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ എറണാകുളത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈ​ൽ, അ​താ​യ​ത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് വീണ്ടും ശാസ്​ത്രലോകത്ത്​ ചർച്ചയായി.
എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ക്ക​​​നാ​​​ട് പ​​​ഴ​​​ന്തോ​​​ട്ടം മ​​​ണ്ണാ​​​ശ്ശേ​​​രി പ്ര​​​ഭാ​​​ക​​​ര​​​ൻ -സ​​​രോ​​​ജം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂത്ത മകനായിരുന്നു  ക​​​ണ്ണ​​​ൻ എ​​​ന്ന പ്രസാദ്.
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ജോ​​​ലി വി​​​ട്ട് 2005ലാ​​​ണ് പ്ര​​​സാ​​​ദ് പാ​​​ല​​​ക്കാ​​​ട് പു​​​തു​​​പ്പ​​​ള്ളി സ്ട്രീ​​​റ്റി​​​ൽ സ്വ​​​ന്ത​​​മാ​​​യി ജ്വ​​​ല്ല​​​റി ആരംഭിച്ചത്. കൈ​​യി​​ലു​​​ള്ള​​​ത് സ്വ​​​രു​​​ക്കൂ​​​ട്ടി​​​യും അ​​​ച്ഛ​​​നു​​​ൾ​​​പ്പെ​​​ടെ പ​​​ല​​​രോ​​​ടും പ​​​ണം വാ​​​ങ്ങി​​​യു​​​മാ​​​ണ് 25 ല​​​ക്ഷ​​​ത്തോ​​​ളം മു​​​ട​​​ക്കി ‘ഗോ​​​ൾ​​​ഡ​​​ൻ ജ്വ​​​ല്ല​​​റി വ​​​ർ​​​ക്സ്’ എ​​​ന്ന ക​​​ട തു​​​ട​​​ങ്ങി​​​യ​​​ത്.
സി​നി​മ-ക​ലാസം​വി​ധാ​യ​ക​നാ​യ സാ​ബു​ സി​റി​ളി​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു അ​ന്ന് പ്ര​സാ​ദി​ന്‍റെ ക​ടയുടെ ഡി​സൈ​നർമാർ. ചു​​​രു​​​ങ്ങി​​​യ കാ​​​ലം​​​കൊ​​​ണ്ട് പ്ര​​​സാ​​​ദി​​​ന്‍റെ സൗ​​​ഹൃ​​​ദ​​വ​​​ല​​​യം വ്യാ​​​പി​​​ച്ചു, മോ​​​ശ​​​മ​​​ല്ലാ​​​ത്ത ക​​​ച്ച​​​വ​​​ട​​​വും. അ​​​തി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​സാ​​​ദി​​​ന്‍റെ ജീ​​​വി​​​തം ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വം സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. മാ​​​ർ​​​ബി​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ക്കനി​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ സ്വ​​​ർ​​​ണ​​​മെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് പി​​​ത്തള​​​യി​​​ൽ​​​പൊ​​​തി​​​ഞ്ഞ മാ​​​ല ന​​​ൽ​​​കി വ​​​ഞ്ചി​​​ച്ചു. നാ​​​ലു​​ല​​​ക്ഷം രൂ​​​പ​​​ക്കാ​​​ണ് ക​​​ച്ച​​​വ​​​ടം ഉ​​​റ​​​പ്പി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് 28ന് ​​​ഷൊ​​​ർ​​​ണൂ​​ർ റെ​​​യി​​​ൽ​​​വേ ​സ്​​​റ്റേ​​​ഷ​​​നി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​​വെ​​​ച്ച് ആ​​​ദ്യ​​​ഘ​​​ട്ട പ​​​ണ​​​മാ​​​യ ര​​​ണ്ടു​​ല​​​ക്ഷം ന​​​ൽ​​​കി ഇ​​​ട​​​പാ​​​ടും ന​​​ട​​​ത്തി.
പി​​​ന്നാ​​​ലെ​​​യാ​​​ണ് താ​​​ൻ ച​​​തി​​​ക്ക​​​പ്പെ​​​ട്ട വി​​​വ​​​രം പ്ര​​​സാ​​​ദ് അ​​​റി​​​യു​​​ന്ന​​​ത്. മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട സം​​​ഘം സ​​​മാ​​​ന ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി പി​​​ടി​​​യി​​​ലാ​​​യ വാ​​​ർ​​​ത്ത പ്ര​​​സാ​​​ദ് പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​റി​​​ഞ്ഞു. ഷൊ​​​ർ​​​ണൂ​​ർ പൊ​​​ലീ​​​സ് സ്​​​റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു പ​​​രാ​​​തി​​​യും ന​​​ൽ​​​കി മ​​​ട​​​ങ്ങി. സം​​​ഭ​​​വ​​​ശേ​​​ഷം മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന പ്ര​​​സാ​​​ദി​​​നെ ബ​​​ന്ധു സ​​​ഹാ​​​യി​​​ച്ചെ​​​ങ്കി​​​ലും ക​​​ര​​​ക​​​യ​​​റാ​​​നാ​​​യി​​​ല്ല.
2006 ജൂൺ 17 നായിരുന്നു പാലക്കാടുള്ള ഒരു ഹോട്ടലിൽ വച്ച് പ്രസാദ് ജീവനൊടുക്കിയത്.ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ പറയുന്നു:
എ​​​നി​​​ക്ക് പ​​​റ്റി​​​യ അ​​​ബ​​​ദ്ധം, ഞാ​​​ൻ സ​​​യ​​​നൈ​​​ഡ് മ​​​ദ്യ​​​ത്തി​​​ൽ ഇ​​​ട്ടു​​​വെ​​​ച്ച ശേ​​​ഷം പേ​​​ന​​​കൊ​​​ണ്ട് അ​​​തി​​​നെ അ​​​ലി​​​യി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. പ​​​ക്ഷേ, അ​​​ത് അ​​​ലി​​​ഞ്ഞി​​​ല്ല. അ​​​തേ പേ​​​ന​​​കൊ​​​ണ്ട് ഞാ​​​ൻ എ​​​ല്ലാ വി​​​വ​​​ര​​​ണ​​​ങ്ങ​​​ളും എ​​​ഴു​​​തി. എ​​​ന്തോ ഓ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. പേ​​​ന നാ​​​ക്കി​​​ൽ മു​​​ട്ടി​​​ച്ചു, പി​​​ന്നെ ഭ​​​യ​​​ങ്ക​​​ര എ​​​രി​​​ച്ചി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത് എ​​​ഴു​​​തി​​ത്തീ​​രു​​​ന്ന​​​തു​​വ​​​രെ…” ആ ​​​ര​​​ഹ​രഹസ്യം അങ്ങനെ വെളിപ്പെടുകയായിരുന്നു.​​​
“ഡോക്ടേഴ്സ്, പൊട്ടാസ്യം സയനൈഡ്(ഇത് ഇംഗ്ലീഷിലാണ് എഴുതിയത്)
ഇ​​​തി​​​ന്‍റെ രു​​​ചി ഞാ​​​ൻ അ​​​റി​​​ഞ്ഞു. വ​​​ള​​​രെ പ​​​തു​​​ക്കെ, സ്​​​റ്റാ​​​ർ​​​ട്ടി​​​ങ് വ​​​ള​​​രെ പു​​​ക​​​ച്ചി​​​ലാ​​​ണ്, നാ​​​ക്കെ​​​ല്ലാം എ​​​രി​​​യും, ഹാ​​​ർ​​​ഡാ​​​ണ്, ന​​​ല്ല ച​​​വ​​​ർ​​​പ്പാ​​​ണ്…”
ക​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ചി​​​ന്ത​​​യോ, ത​​​നി​​​ക്ക് മാ​​​ത്രം മ​​​ന​​​സ്സി​​​ലാ​​​യ രു​​​ചി​​​യു​​​ടെ പ്രാധാ​​​ന്യ​​​മോ ഓർ​​​മ​​​വ​​​ന്ന​​​തി​​​​ലാക​​​ണം ആ യുവാവ് നാ​​​ലു​​​വാ​​​ക്കുനാലുവാക്കുകളിൽ ആ  ര​​​ഹ​​​സ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Back to top button
error: