തിരുവനന്തപുരം: ഒരേസമയം 72 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 100 വെസ്റ്റിബ്യൂള്‍ ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി. 2 ബസുകളുടെ വലുപ്പമുള്ള ഇവ ദേശീയപാതയിലും എംസി റോഡിലും ദീര്‍ഘദൂര യാത്രയ്ക്കായി ഓടിക്കുന്നതിനാണു പദ്ധതി. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കൈവശം ഒരു വെസ്റ്റിബ്യൂള്‍ ബസാണ് ഉള്ളത്.
അതു തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്നതാണ്. കേരളത്തിലെ റോഡുകളുടെ സാഹചര്യം അനുസരിച്ച് ദീര്‍ഘദൂര സര്‍വീസിന് എന്തൊക്കെ മാറ്റം വരുത്തണമെന്നു ബസ് കമ്പനികളുമായി ചര്‍ച്ച നടന്നു. വെസ്റ്റിബ്യൂള്‍ ബസുകള്‍ സിഎന്‍ജി ബസുകളാകണമെന്ന വ്യവസ്ഥയും കെഎസ്ആര്‍ടിസി മുന്നോട്ടുവച്ചിട്ടുണ്ട്.