KeralaLead NewsNEWS

പാലക്കാട് ആക്രിക്കടയില്‍ തീപിടിത്തം; പൂർണമായും കത്തിനശിച്ചു

പാലക്കാട്: ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. വലിയങ്ങാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

അടുത്തടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള മേഖലയില്‍, തീ മറ്റിടങ്ങളിലേക്ക് പകരാതെ നിയന്ത്രിക്കാനായി. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തില്‍ തൊഴിലാളികളുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമികനിഗമനം.

Back to top button
error: