IndiaLead NewsNEWS

പാസഞ്ചര്‍, മെമു ഇനി എക്‌സ്പ്രസ് തീവണ്ടികള്‍

ചെന്നൈ: പാസഞ്ചര്‍, മെമു തീവണ്ടികളെല്ലാം ഇനി എക്‌സ്പ്രസ് തീവണ്ടികളായി സര്‍വീസ് നടത്തും. യാത്രാനിരക്ക് കൂടുമെങ്കിലും കൂടുതലായി സൗകര്യങ്ങളൊന്നുമുണ്ടാകില്ല. റിസര്‍വേഷനില്ലാത്ത കോച്ചുകളുമായി തന്നെയാവും സര്‍വീസ് നടത്തുക. റെയില്‍വേ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. തീവണ്ടികളിലെ നിരക്കുവര്‍ധന പ്രഖ്യാപിക്കാതെ തന്നെ വരുമാനവര്‍ധനയ്ക്കുള്ള മാര്‍ഗങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. പാസഞ്ചര്‍ തീവണ്ടികളുടെ സ്റ്റോപ്പുകളെല്ലാം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം.

കോവിഡുകാലത്ത് നിര്‍ത്തലാക്കിയ എല്ലാ പാസഞ്ചര്‍ തീവണ്ടികളും ഇനിയും പൂര്‍ണമായി ആരംഭിച്ചിട്ടില്ല. പലവിഭാഗങ്ങള്‍ക്കുമുള്ള യാത്രാ സൗജന്യങ്ങള്‍ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാസഞ്ചര്‍, മെമു തീവണ്ടികളും എക്‌സ്പ്രസുകളാക്കാന്‍ തീരുമാനിച്ചത്.

Back to top button
error: