
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. അപകടവിവരം ഇന്ന് രാവിലെ ഇടുക്കിയിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.