
ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ വന്‍ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൗമേറ നഗരത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്‌ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയിരം കിലോമീറ്റര്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തൊനീഷ്യയിലുണ്ടായ മാരകമായ ഭൂചലനങ്ങളില്‍ ഒന്ന് 2004ലേതാണ്.