KeralaNEWS

കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത്  പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു

കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ  പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു.പാലായിൽ താമസിച്ചിരുന്ന ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കേരളത്തിൽ കൊണ്ടുവരുന്നത്. ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റിയാണ് ഇങ്ങനെ ആദ്യമായി ഇവിടെ ബസ്സ് കൊണ്ടുവരുന്നതും.
 ഇന്നത്തെ പോലെ ടാർ ചെയ്ത റോഡ് ഒന്നും അല്ലായിരുന്നതിനാൽ അന്ന് പാലാ – കോട്ടയം റൂട്ടിലെ  25 കിലോമീറ്റർ ദൂരം പിന്നിടാൻ ബസ് രണ്ടര മണിക്കൂർ വരെ എടുക്കുമായിരുന്നു.ബസിന്റെ സീറ്റുകൾ നിർമിച്ചിരുന്നത് പലകകൊണ്ട് ആയിരുന്നു.കാൽച്ചക്രമായിരുന്നു ബസ്സ് കൂലി.
19 ആം നുറ്റാണ്ടിന്റ ആദ്യം മുതൽ യൂറോപ്പിൽ ബസ്സ് ഓടുന്നുണ്ടായിരുന്നു.അങ്ങനെ കുരുമുളക് കച്ചവടത്തിനെത്തിയ അവരിൽ നിന്നാണ് ബസിനെ കുറിച്ച് ജോസഫ് അഗസ്തി മനസിലാക്കുന്നത്.അങ്ങനെ വലിയൊരു തുക ചിലവാക്കി ഫ്രാൻസിൽ നിന്ന് ബസ്സ് അദ്ദേഹം ഇവിടെ എത്തിച്ചു.
മീനച്ചിൽ മോട്ടേഴ്സ് എന്നായിരുന്നു ബസിന്റ് പേര്. കാളവണ്ടിയും, കുതിര വണ്ടിയും മാത്രം ഓടിക്കൊണ്ടിരുന്ന സ്ഥലത്തുകൂടി ബസ്സ് ഓടുന്നത് കാണാൻ ദുരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ പാലായിലും കോട്ടയത്തും കാൽനടയായും മറ്റും എത്തിച്ചേരുമായിരുന്നു.

Back to top button
error: