എറണാകുളം-നിസ്സാമുദ്ദിൻ മംഗള എക്സ്പ്രസിന്റെ 60% എൽഎച്ച്ബി
കോച്ചുകളും 5 വർഷത്തിലേറെ
പഴക്കമുള്ളതാണെന്ന വ്യാജവാർത്തയ്ക്കെതിരെ റയിൽവെ.
മംഗള എക്സ്പ്രസിന്റെ എൽഎച്ച്ബി കോച്ചുകൾ അഞ്ചു വർഷത്തിലേറെ പഴക്കമുള്ളതാണ് എന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോച്ചുകളെല്ലാം
പുതിയതൊന്നുമല്ല.പക്ഷെ ഇതറിയണം.ഇന്നലെ 12/12/21 നു പോയ ട്രെയിൻ ഇങ്ങനെ
ആയിരുന്നു. മൊത്തം 20 കോച്ച് ആണ്
യാത്രക്കാർക്കുള്ളത്.അതിൽ
2021 – 11 എണ്ണം
2019– 1
2018– 3
2017– 1
2016– 3
2015– 1
ഇതിൽ 5 വർഷത്തിന് മേൽ പഴക്കമുള്ളതു 4
കോച്ചുകൾക്കാണ്.അതായതു 20 ശതമാനം.ഇനി 2017
ലെ 1 കോച്ച് കൂടി കൂട്ടിയാലും 25 ശതമാനം.
അപ്പോഴാണ് 60 ശതമാനം എന്നൊക്കെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ 60 ശതമാനത്തിന്റെ
കണക്ക് എവിടെ നിന്നാണു കിട്ടിയതെന്നു
ഒരു പിടിയും കിട്ടുന്നില്ല. എല്ലാ
കോച്ചുകളും 2021ൽ നിർമിച്ചതല്ല. പക്ഷേ
തെറ്റായ വിവരം ഇതു പോലെ
പ്രചരിപ്പിക്കുന്നതു ശിക്ഷാർഹമാണ്.
എന്തായാലും ഇനി ഇന്നത്തെ കണക്കു
തെറ്റാതിരിക്കാൻ ഇതിവിടെ കിടക്കട്ടെ .
കോച്ചുകളുടെ എണ്ണവും
നിർമിച്ച വർഷവും താഴെ കൊടുക്കുന്നു .
അങ്ങനെയെങ്കിൽ ഇന്നത്തെ എറണാകുളത്തു
നിന്ന് പുറപ്പെടുന്ന മംഗള എക്സ്പ്രസിലെ 5
വർഷത്തിനു മേൽ പഴകിയ കോച്ചുകളുടെ ശതമാനം
എത്ര ?
2021– 12 എണ്ണം
2018– 5 എണ്ണം
2016– 3 എണ്ണം
എൻബി– തട്ടി കൊണ്ടു പോകാൻ സ്ലീപ്പർ
കോച്ചുകളൊന്നും ഐസിഎഫിൽ നിന്നു
നിർമിച്ചു കേരളത്തിലേക്കു
വിട്ടിട്ടില്ല. വരുന്ന മുറയ്ക്കു
റീപ്ലെയിസ് ചെയ്യുമെന്നാണ് അറിയുന്നത്. തമിഴ്നാട്ടിലെ മഹൽ എക്സ്പ്രസിനും ലഭിച്ചത് പഴയ LHB കോച്ചുകൾ ആയിരുന്നു എന്നത് ചരിത്രം.വ്യാജവാർത്തകൾ പടച്ചുണ്ടാക്കുന്നത് ശിക്ഷാർഹമാണ്.