KeralaNEWS

ക്രിസ്മസ് കരോളിൽ പങ്കെടുത്തശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ യുവാവ്  പാറക്കുളത്തിൽ വീണ് മരിച്ചു

ത്തനംതിട്ട: തുമ്പമണ്ണിൽ ക്രിസ്മസ് കരോളിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്കിൽ നിന്നും തെറിച്ച് പാറക്കുളത്തിൽ വീണ് മരിച്ചു. മഞ്ഞിനിക്കര കുഴിത്തറ പുത്തൻവീട്ടിൽ ജിജോ ജോസാണ്(32) മരിച്ചത്.ഞായറാഴ്ച രാത്രി 10 മണിയോടെ നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കരോളിൽ പങ്കെടുത്ത ശേഷം ഭാര്യ റിൻസിയുടെ മാമ്പിലാലി തെങ്ങുവിളയിൽ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മാമ്പിലാലി തെക്ക് പാറക്കുളത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ജിജോ പാറക്കുളത്തിലേക്ക് തെറിച്ചു വീണു.
രാത്രി ഏറെ വൈകിയും വീട്ടിലെത്താതിരുന്നതോടെ ഭാര്യ റിൻസി കരോളിൽ പങ്കെടുത്തവരെ വിവരമറിയിച്ചു.അവർ നടത്തിയ അന്വേഷണത്തിൽ പാറക്കുളത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച നിലയിൽ ബൈക്ക് കണ്ടെത്തി. വിവരമറിഞ്ഞു പത്തനംതിട്ട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെടുത്തത്.അടുത്ത മാസം മർച്ചന്റ് നേവിയിൽ ജോലിക്കായി പ്രവേശിക്കാനിരിക്കെയാണ് അപകടം. ഏപ്രിലിലായിരുന്നു ജിജോയുടെയും റിൻസിയുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: