KeralaLead NewsNEWS

വളര്‍ത്തുപൂച്ചയെ അയല്‍വാസി വെടിവച്ചു കൊല്ലാന്‍ ശ്രമം

കോട്ടയം: വളര്‍ത്തുപൂച്ചയെ അയല്‍വാസി വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴത്ത് പരണാത്ര വീട്ടില്‍ രാജുവിന്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന പൂച്ചയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. റോഡരികില്‍ രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയില്‍ ചികിത്സയിലാണ്. പൂച്ചയുടെ ശരീരത്തില്‍ നിന്ന് പെല്ലറ്റ് നീക്കം ചെയ്തു.

അയല്‍വാസി രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം. രമേശന്റെ വളര്‍ത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ ഈ പൂച്ചയാണെന്നാരോപിച്ച്, പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളര്‍ത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു. അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Back to top button
error: