KeralaLead NewsNEWS

അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹം ചേച്ചിയോട്; വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബെംഗളുരുവില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ ബെംഗളുരുവില്‍ കണ്ടെത്തി. ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന 14കാരി പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്.

ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്നും, തന്നോട് ഇഷ്ടമില്ലെന്നും പറഞ്ഞ് അമ്മയുമായി വഴക്കിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതിയും വെച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ
പരാതി ലഭിച്ചതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തില്‍ യുസി കോളജിന് സമീപത്തു നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല.

Signature-ad

ഇതേത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ബെംഗളുരുവിലുള്ള ഒരു മലയാളി കച്ചവടക്കാരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഫോണ്‍ വരുന്നത്. സംശയകരമായ സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിയെ റോഡില്‍ നില്‍ക്കുന്നത് കണ്ടെന്നും, തിരികെ കൊണ്ടുവരാന്‍ എത്തണമെന്നുമായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. പൊലീസ് ഇവര്‍ക്കൊപ്പം പോയിട്ടില്ല. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും, വീട്ടിലെ വഴക്കിനെത്തുടര്‍ന്നാണ് കുട്ടി വീട് വിട്ടതെന്നുമാണ് പൊലീസും വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: