KeralaNEWS

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 35,960 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. നാല് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് വില വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,495 രൂപയിലും പവന് 160 രൂപ വര്‍ധിച്ച് 35,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നാല് ദിവസമായി ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. അതായത് അഞ്ച് ദിവസത്തിനുള്ളില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,785.48 ഡോളറിലെത്തി.

Back to top button
error: