IndiaLead NewsNEWS

പെണ്‍കുട്ടികളോട് മോശമായി പെരുമാറി; യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് സ്ത്രീകള്‍

വിശാഖപട്ടണം: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാവിനെ സ്ത്രീകള്‍ മര്‍ദിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചിന്നറാവുവിനെയാണ് സ്ത്രീകള്‍ കൂട്ടത്തോടെ എത്തി നടുറോഡിലിട്ട് മര്‍ദിച്ചത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മല്‍ക്കാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളോട് ചിന്നറാവു മോശമായി പെരുമാറുകയും ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.

ചിന്നറാവുവിന്റെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകള്‍ സംഘം ചേര്‍ന്നെത്തി പ്രദേശത്തെ മാര്‍ക്കറ്റില്‍വെച്ച് ചിന്നറാവുവിനെ പിടികൂടുകയും മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയുമായിരുന്നു. ഒടുവില്‍ പോലീസെത്തി ചിന്നറാവുവിനെ കസ്റ്റഡിയിലെടുത്തു. നേരത്തെയും സമാനകേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്.

Back to top button
error: