കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തീക്കുനിയില്‍ ഉണ്ണി എന്ന ജിതിന്‍ (23) ആണ് മരിച്ചത്. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
മലയില്‍ കരീം എന്നയാളുടെ വീടിന്റെ വാര്‍പ്പാണ് തകര്‍ന്നുവീണത്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്റെ നിര്‍മാണത്തിനിടെ താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്ക് വാര്‍പ്പ് വീഴുകയായിരുന്നു.ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തേപ്പുപണിക്കാരനാണ് മരിച്ച ജിതിന്‍.