KeralaLead NewsNEWS

കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു.
ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കുമില്ല.

നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.

Back to top button
error: