KeralaLead NewsNEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും. 30 സെന്റീമിറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് ഒഴുക്കുക. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടര്‍ 10 സെന്റീമിറ്ററില്‍ നിന്ന് 30 സെന്റീമിറ്ററിലേക്ക് ഉയര്‍ത്തും.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍ ക്രമീകരിക്കുന്ന തമിഴ്‌നാടിന്റെ നീക്കത്തില്‍ കേരളം ആശങ്ക പ്രകടിപ്പിച്ചിരുന്നു. മേഖലയിലെ കനത്ത മഴ ആശങ്കപ്പെടുത്തുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്ത്താന്‍ തമിഴ്‌നാടിനു നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി മേല്‍നോട്ട സമിതി ചെയര്‍മാനു കത്തു നല്‍കിയിരുന്നു.

Back to top button
error: