രാജ്യത്ത് 24 മണിക്കൂറിനിടെ 8,309 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,45,80,832 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 236 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,68,790 ആയി ഉയര്‍ന്നു.
ഒറ്റദിവസത്തിനിടെ 9,905 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ 3,40,08,183 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതുവരെ 64,02,91,325 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,22,41,68,929 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.