NEWS

ചീറ്റിപ്പോയ കോൺഗ്രസ്സിന്റെ ‘മൂന്ന് തെരുവ് നാടകങ്ങൾ’

അടുത്ത കാലത്ത് നടന്ന മൂന്ന് ‘സമരനാടകങ്ങ’ളിലൂടെ കോൺഗ്രസിൻ്റെ കപടമുഖം വെളിപ്പെട്ടു. രമ്യാ ഹരിദാസ് എം.പിയും സംഘവും പ്രോട്ടോകോൾ ലംഘിച്ച് ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച സംഭവം ചോദ്യം ചെയ്ത ഒരു പാവം പയ്യൻ്റെ പേരിൽ പീഡനശ്രമം ആരോപിച്ചു. സിനിമാ താരം ജോജുവിന്റെ കാർ തല്ലിതകർന്നിട്ട്, അയാൾ മഹിളാ കോൺഗ്രസ്സ്‌ പ്രവർത്തകരെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചു. മൊഫിയ പർവീൺ കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിനെ രക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസുകാരനെ ഇരുട്ടിവെളുക്കും മുമ്പേ സി.പി.എം കാരനാക്കി…

വ്യാജ വാർത്തകളും നുണപ്രചാരണങ്ങളുമായി അരങ്ങ് തകർക്കുകയാണ് നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും മുൻനിര മാധ്യമങ്ങളും.
ഈ അടുത്തു നടന്ന മൂന്ന് ‘സമരനാടകങ്ങൾ’ നോക്കാം.
ഖദർ വസ്ത്രങ്ങൾ ധരിക്കുകയും, ഖദറിന്റേതുപോലെ വെള്ള നിറത്തിലുള്ള മനസ്സിനുടമകളും, എന്നും ഗാന്ധി മാർഗ്ഗങ്ങൾ അനുസരിച്ച് ജീവിക്കുന്നതുമായ കോൺഗ്രസ്സ്കാരുടെ ചില ‘സത്യാന്വേഷണ പരീക്ഷണങ്ങ’ളെക്കുറിച്ചാണ് പറയുന്നത്.

Signature-ad

രമ്യാ ഹരിദാസ് അവതരിപ്പിച്ച ആദ്യ നാടകം:

കോൺഗ്രസ്സിലെ വനിതാ എം.പി രമ്യാ ഹരിദാസും ഒരു മുൻ എംഎൽഎയും ഉൾപ്പെട്ട സംഘം കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചതിനെ നാട്ടുകാരനായ ഒരു പയ്യൻ ചോദ്യം ചെയ്യുന്നു. രോഷാകുലയായ ‘പെങ്ങളുട്ടി’ ഈപയ്യനെതിരെ പീഡനാരോപണം ഉന്നയിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രം അരോപണം വ്യാജമാണെന്ന് തെളിഞ്ഞു.

പരാക്രമം ജോജുവിനോട് :

സിനിമാനടൻ ജോജുവിന്റെ കാർ തല്ലിതകർത്ത കോൺഗ്രസുകാർ, ഒടുവിൽ രക്ഷപെടാനായി ജോജു മഹിളാ കോൺഗ്രസ്സ്‌ പ്രവർത്തകരെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രം അരോപണം വ്യാജമാണെന്ന് തെളിഞ്ഞു.

കോൺഗ്രസുകാരനെ സി.പി.എം കാരനാക്കിയ ജാലവിദ്യ:

ർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീൺ കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി, കോൺഗ്രസ്സ്‌ സമരവുമായി രംഗത്തെത്തി. പക്ഷേ വീഡിയോ ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രം സി.പി.എമ്മിനെതിരെ ഉന്നയിക്കെപെട്ട ആരോപണം വ്യാജമാണെന്നു വ്യക്തമായി. യഥാർത്ഥത്തിൽ കോൺഗ്രസുകാരാണ് പ്രതിയെ രക്ഷിക്കാൻ വേണ്ടി കേസിൽ ഇടപെട്ടത് എന്നും തെളിഞ്ഞു.ചീറ്റിപ്പോയ കോൺഗ്രസ്സിന്റെ ‘മൂന്ന് തെരുവ് നാടകങ്ങൾ’

വീഡിയോ ദൃശ്യങ്ങൾ സുലഭമല്ലാത്ത, സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു കാലത്താണ് ഈ മൂന്ന് സംഭവങ്ങളും നടന്നതെങ്കിൽ, കോൺഗ്രസിന് വേണ്ടി ആ മുൻനിര പത്രം ഒരുളുപ്പുമില്ലാതെ പ്രഖ്യാപിക്കും: ‘പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചത് സി.പി.എം നേതാവ്’ എന്ന്
അവരു പറഞ്ഞാൽ പിന്നെ അത്
പ്രപഞ്ചസത്യവും ആയി.

ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. അതിനിടയിലാണ് മൊഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലിനൊപ്പം കളമശ്ശേരി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ്സ് ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് ഭാരവാഹിയായ കോൺഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സൂഹൈലിന് തുണയായി എത്തിയത്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സുഹൈലിന്റെ ബന്ധുവാണ് ബൂത്ത് പ്രസിഡന്റ്. സുഹൈലിനൊപ്പമെത്തിയത് ‘കുട്ടിസഖാവ്’ അല്ലായിരുന്നു കോൺഗ്രസ്സ്കാരനായിരുന്നു എന്ന് നമ്മുടെ മാധ്യമങ്ങൾ തിരുത്തുമോ ആവോ…!

Back to top button
error: