IndiaLead NewsNEWS

വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനം. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് നീക്കം. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കും.

മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.പാര്‍ലമെന്റ് ചേരുമ്പോള്‍ ബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കും.തുടര്‍ന്ന് ബില്ലിന്മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ രാജ്യസഭയിലും ബിൽ അവതരിപ്പിക്കും.അതേസമയം തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: