
തിരുവനന്തപുരം: പൂജാ ബംപര്‍ ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരത്തെ ഏജന്‍സിയില്‍നിന്ന് വിറ്റ RA 591801 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ ലഭിച്ചിരിക്കുന്നത്. ഇത്തവണ അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.






