KeralaNEWS

ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ച

അടിമാലി: രാജകുമാരി പഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയില്‍ ഞായറാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളിൽ ഭീതി പരത്തി തേർവാഴ്ച തുടരുന്നു.രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. പ്രദേശത്ത് ഭീതിപരത്തിയ ആനകള്‍ നിരവധിപേരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു.

വീടുകള്‍ക്ക് സമീപംവരെ എത്തിയ ഇവയെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശബ്​ദമുണ്ടാക്കിയും പടക്കംപൊട്ടിച്ചും രാവിലെ പ​േത്താടെ വനമേഖലയിലേക്ക് ഓടിച്ചുവെങ്കിലും അൽപ്പം കഴിഞ്ഞ് വീണ്ടും തിരികെയെത്തി. ജോയി പുത്തന്‍പുരക്കല്‍, എല്‍ദോസ് ചിറ്റേഴത്ത്, രാജു മൂഞ്ഞേലി എന്നിവരുടെ ഏലത്തോട്ടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

ഇതേത്തുടർന്ന് മേഖലയിലെ ഏലത്തോട്ടങ്ങളില്‍ പണികള്‍ നിര്‍ത്തിത്തിെവച്ചിരിക്കയാണ്. ഏലക്ക വിളവെടുപ്പ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വാതുകാപ്പിന് സമീപമേഖലകളില്‍ ആനകള്‍ എത്തിയിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമായാണ് എത്തുന്നത്. ആനയിറങ്കല്‍ മേഖലയില്‍നിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. ജനവാസ മേഖലയില്‍ കാട്ടാനകള്‍ എത്തിയതോടെ ജനങ്ങളും ഭയപ്പാടിലാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: