ബെംഗളൂരു: അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്.
പീഡനവിവരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം ഇതോടെ അവസാനിപ്പിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌ക്കരിക്കും. പ്രിന്‍സിപ്പാള്‍ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍. പീഡനവിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചെങ്കിലും പ്രിന്‍സിപ്പല്‍ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി മാസങ്ങളോളം ലൈംഗികചൂഷണം നടത്തിയ അധ്യാപകനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. വാട്‌സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.