ദുബായ്: കോവാക്‌സിന്‍ അംഗീകരിച്ച് യുഎഇയും. ദുബായ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര യാത്രയ്ക്ക് എയര്‍ സുവിധ അപേക്ഷയില്‍ പ്രത്യേക കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തി.
ക്വാറന്റീൻ ഇല്ലാതെ യാത്ര സാധ്യമാക്കുന്ന രീതിയിൽ കാറ്റഗറി എ വിഭാഗത്തിലുള്ള 97 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതായും മന്ത്രി പറഞ്ഞു.