IndiaLead NewsNEWS

കര്‍ണാടക ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട്​ വെക്കുന്നവര്‍ ജാഗ്രതൈ

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈല്‍ സ്പീക്കറില്‍ പാട്ടും വീഡിയോയും വെക്കുന്നത് വിലക്കി ഹൈക്കോടതി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.

വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെക്കുന്നവരോട് സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കിവിടാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Back to top button
error: