പിണറായിക്ക് കണ്ടകശനി ‘K Sudhakaran’ യുട്യൂബ് ചാനലുമായി കെ.പി.സി.സി പ്രസിഡൻ്റ്
പുതിയ യുട്യൂബ് ചാനലുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. ഭരണകൂട കെടുകാര്യസ്ഥതകളും നവീന ആശയങ്ങളും ‘ലെറ്റ് അസ് ടോക്ക് പൊളിറ്റിക്സ്’ എന്ന പരിപാടിയിലൂടെ സംവദിക്കാമെന്ന് കെ.സുധാകരൻ പറയുന്നു. ‘സഹപ്രവർത്തകർക്ക് അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്താം, പുതിയ ആശയങ്ങളും നിർദേശങ്ങളും നൽകാം.’
തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ ശബ്ദവും നിലപാടുകളും ജനങ്ങളിലേയ്ക്കെത്തുന്നതിനായി യൂറ്റ്യൂബ് ചാനൽ ആരംഭിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ.
ഭരണകൂട കെടുകാര്യസ്ഥതകളും നവീന ആശയങ്ങളും ‘ലെറ്റ് അസ് ടോക്ക് പൊളിറ്റിക്സ്’ എന്ന പരിപാടിയിലൂടെ സംവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്താം, പുതിയ ആശയങ്ങളും നിർദേശങ്ങളും നൽകാമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് എന്നിലേയ്ക്കും എനിക്ക് നിങ്ങളിലേയ്ക്കുമെത്താൻ ഒരു വേദിയാണ് ഈ പരിപാടി. എല്ലാ ശനിയാഴ്ചകളിലും 12 മണിക്ക് ‘K Sudhakaran’ എന്ന യുട്യൂബ് ചാനലിലൂടെ നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
YOUTUBE LINK: https://youtu.be/cg8-IG0Bs2g
മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ സ്തുതിപാഠകരാകുന്ന കാലഘട്ടമാണ് നിലവിലുള്ളത്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും മോശം ഭരണാധികാരികളായിട്ടും നരേന്ദ്ര മോദിയ്ക്കും പിണറായി വിജയനും തുടർ ഭരണം ലഭിച്ചതെന്നും ഈ പശ്ചാത്തലത്തിലാണ് യുട്യൂബ് ചാനലെന്നും അദ്ദേഹം പറഞ്ഞു.