MovieNEWS

അരുൺ അയ്യപ്പൻ  ചിത്രം ‘വിസ്കി’യിലൂടെ കടല് കാട്ടിത്തരാൻ നന്ദു

മെഗാ  സ്റ്റാർ മോഹൻലാൽ   ഫേസ്ബുക്ക് പേജിലൂടെ  റിലീസ്  ചെയ്ത “കടല്  കാട്ടിത്തരാം കടലിൻ  ആഴം കാട്ടിത്തരാം…’എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനം  കവർന്ന്  മുന്നേറുന്നു.

Signature-ad

35 വർഷത്തിലേറേയായി മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായ  നടൻ നന്ദു ആണ് അതീവ  ഹൃദ്യമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്  എന്നതാണ് പ്രത്യേകത.അസാധ്യ നടനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള നന്ദു  നല്ലൊരു   ഗായകൻ കൂടിയാണെന്ന് ഈ  ഗാനത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുകയാണ്.

ഐവാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുൺ അയ്യപ്പൻ രചനയും സംവിധാനവും  നിർവഹിക്കുന്ന  ‘ വിസ്കി’ എന്ന ചിത്രത്തിലേതാണ്  ഗാനം.അരുൺ അയ്യപ്പൻ രചിച്ച  ഗാനത്തിന്റെ സംഗീത  സംവിധാനം നിർവഹിച്ചത് കാവാലം ശ്രീകുമാർ ആണ്. മോഹൻലാൽ റിലീസ്  ചെയ്ത  ഗാനം പ്രമുഖ  താരങ്ങളും  ഷെയർ ചെയ്തു. നന്ദുവിന്റെ  ആലാപനത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും മികച്ച  അഭിപ്രായമാണ് ലഭിക്കുന്നത്.

‘ സ്പിരിറ്റ് ‘ എന്ന സിനിമയിൽ  പ്ലംബർ മണിയൻ എന്ന മുഴുക്കുടിയനായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച നന്ദു  ഈ  സിനിമയിൽ ‘വിസ്കി’ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ്‌ എത്തുന്നത്. ഈ കഥാപാത്രത്തിന്  ഒരുപാട് പ്രത്യേകതകളുണ്ട്. നന്ദുവിനൊപ്പം  മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും ഈ  ചിത്രത്തിൽ  അണിനിരക്കുന്നു.ഛായാഗ്രഹണം :രാജ്‌കുമാർ. പിആർഒ: റഹിം  പനവൂർ.

Back to top button
error: