ആകാശവാണിയില്‍ സീനിയര്‍ അനൗണ്‍സറായിരുന്ന എ.എസ് ചന്ദ്രികകുമാരി അന്തരിച്ചു. 68 വയസ്സായിരുന്നു.
ഭര്‍ത്താവ് പരേതനായ എം.ജയചന്ദ്രന്‍ (ഏജീസ് ഓഫീസ് സീനിയര്‍ ഓഡിറ്റര്‍) മകന്‍ കൃഷ്ണകുമാര്‍. സംസ്‌കാരം ശനി വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍. ആകാശവാണിയുടെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിലായി 27 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 2012 ഡിസംബറിലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
ശനിയാഴ്ച ദിവസങ്ങളില്‍ ചന്ദ്രികകുമാരി അവതരിപ്പിച്ചിരുന്ന കുട്ടികളുടെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയായ പൂന്തേന്‍ അരുവി ഏറെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത എഴുത്തുകാരുടെ കൃതികള്‍ റേഡിയോ നാടകങ്ങളായി അവതരിപ്പിച്ചതിലൂടെയും ശ്രോതാക്കളുടെ പ്രശംസ നേടി.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം, ജോണ്‍ സ്റ്റീന്‍ബര്‍ക്കിന്റെ ക്രോധത്തിന്റെ മുന്തിരപ്പഴങ്ങള്‍ തുടങ്ങിയ നാടകാവിഷ്‌കാരങ്ങളിലൂടെ ഏറെ ജനപ്രീതി നേടി. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ആകാശവാണിയിലെ കാവ്യാഞ്ജലിയില്‍ കവിതാലാപനത്തിലൂടെ ആലാപന മികവും തെളിയിച്ചിട്ടുണ്ട്.