KeralaLead NewsNEWS

തിരുനാവായ താഴത്തറയില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്

തിരുനാവായ: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവറടക്കം 13 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ബാഹുലേയന്‍ (56), വിദ്യാര്‍ഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിന്‍ഷാദ് (13), ഷഹല്‍ (10), ഫിദ ഫാത്തിമ (10), മുഫീദ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് 1.15 ഓടെ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബസ് താഴത്തറ സംസ്‌കൃത സര്‍വകലാശാല റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത കണ്ട് ഡ്രൈവര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. കാരത്തൂര്‍, കൈനിക്കര ഭാഗത്തേക്ക് വരുന്ന രണ്ടാം നമ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്. തിരൂര്‍ പൊലീസ് സ്ഥലത്തെത്തി.

Back to top button
error: