KeralaNEWS

കഴുത്തില്‍ കുരുക്കിട്ട ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുതവരന് അയച്ച യുവതി തൂങ്ങി മരിച്ചു

കൊല്ലം: വിദേശത്തുളള പ്രതിശ്രുത വരന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം സബീന ദമ്പതികളുടെ മകള്‍ സുമയ്യ (18)യാണ് മരിച്ചത്.

ഇന്നലെ 4.15ന് ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം മുന്നു ദിവസം മുന്‍പാണു മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്തു നിന്നു യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു.ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടര്‍ന്ന് യുവതി കഴുത്തില്‍ കുരുക്കിട്ട ചിത്രം വാട്‌സാപ്പിലൂടെ യുവാവിന് അയച്ചു കൊടുത്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു.

പെണ്‍കുട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നു യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുന്നുണ്ട്. സംസ്‌കാരം ഇന്ന്. സഹോദരന്‍: ഇര്‍ഫാന്‍.

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മൂന്നു മാസം മുന്‍പു വിവാഹ നിശ്ചയം നടത്തിയിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഓച്ചിറ പൊലീസ് കേസെടുത്തു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: