പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. പാലക്കാട് മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് മരണത്തില്‍ കലാശിച്ചത്.
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ വാസിം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ്. ഇയാളുടെ പരിക്കും ഗുരുതരമാണ്.