NEWS

പത്മൻ അനുസ്മരണവും, ഫൗണ്ടേഷൻ ഉത്ഘാടനവും ഇന്ന് 4ന് മാമ്മൻ മാപ്പിള ഹാളിൽ

മൂന്നര പതിറ്റാണ്ടുകാലം കുഞ്ചിക്കുറുപ്പിൻ്റെ നാവായിരുന്നു പത്മൻ എന്നപത്മനാഭൻ നായർ. സി.വി രാമൻ പിള്ളയുടെയുടെയും ഇ.വി കൃഷ്ണപിള്ളയുടെയും അടൂർ ഭാസിയുടെയും സർഗാത്മക പാരമ്പര്യത്തിൻ്റെ പിൻഗാമിയായ പത്മൻ പത്രാധിപർ, എഴുത്തുകാരൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലൊക്കെ വിവിധ രംഗങ്ങങ്ങളിൽ തിളങ്ങിയ പ്രതിഭയായിരുന്നു.

സി.വി രാമൻ പിള്ളയുടെയുടെയും ഇ.വി കൃഷ്ണപിള്ളയുടെയും അടൂർ ഭാസിയുടെയും സർഗാത്മക പാരമ്പര്യത്തിൻ്റെ പിൻഗാമിയായ കെ.പത്മനാഭൻ നായരുടെ (പത്മൻ) ഒന്നാം ചരമവാർഷികമാണിന്ന്.
മലയാള മനോരമ പത്രാധിപ സമിതി അംഗവും ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ആയിരുന്ന പത്മനാഭൻ നായർ മൂന്നര പതിറ്റാണ്ടുകാലം കുഞ്ചിക്കുറുപ്പിൻ്റെ നാവായിരുന്നു. എഴുത്തുകാരൻ നാടക പ്രവർത്തകൻ എന്നീ നിലകളിലൊക്കെ വിവിധ രംഗങ്ങങ്ങളിൽ തിളങ്ങിയ പ്രതിഭയായിരുന്നു പത്മനാഭൻ നായർ. അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനു ബന്ധിച്ചുള്ള അനുസ്മരണവും, പത്മൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നവംബർ ഇന്ന് (ഞായർ )4ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
കോട്ടയം നഗരസഭയുടെ സഹകരണത്തോടെ പത്മൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ പത്മൻ ഫൗണ്ടേഷൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ വിശിഷ്ടാതിഥിയാകും.
‘പന്മൻ്റെ ഹാസ്യ പ്രപഞ്ചത്തിൽ നിന്നും അക്കാദമീക നിരീക്ഷണങ്ങളിലേയ്ക്ക്’ എന്ന വിഷയത്തിൽ നിരൂപകൻ പ്രൊഫ. എം. എൻ കാരാശ്ശേരി ഓൺ ലൈൻ പ്രഭാഷണം നടത്തും

Signature-ad

ചരിത്രകാരൻ എം.ജി ശശിഭൂഷൺ ഗുരുവന്ദനവും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണവും നടത്തും .
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും.

Back to top button
error: