NEWS

‘ഏതോ ജന്മകൽപ്പനയിൽ’ മലയാളി മനസ്സുകളിൽ പ്രണയ മഴയായി പെയ്തിറങ്ങിയിട്ട് നാൽപ്പതാണ്ടുകൾ

പാട്ടിന്റെ വരികളും പ്രകൃതിയുടെ നിറങ്ങളും പ്രണയത്തിന്റെ ചാരുതയും ചേർത്തുവച്ച അത്യപൂർവ്വമായ ഒരനുഭവമായിരുന്നു ‘പാളങ്ങൾ’ എന്ന സിനിമ.
പ്രതീക്ഷയുടെ പുതിയ പ്രണയകാലത്തെ വരവേൽക്കാൻ വലിയ കുങ്കുമപ്പൊട്ടിട്ട, തുടുത്തുവിരിയുന്ന സെറീനയുടെ മുഖവും വാണി ജയറാമിന്റെ മാധുര്യമൂറുന്ന, നനുത്ത ശബ്ദത്തിൽ പുറത്തു വന്ന ആ പാട്ടും മലയാളികൾ ഉള്ളിടത്തോളം കാലം മറക്കാൻ സാധിക്കയില്ല

‘ഏതോ ജന്മ കൽപ്പനയിൽ
ഏതോ ജന്മ വീഥികളിൽ
ഒരു നിമിഷം ഈ ഒരുനിമിഷം
വീണ്ടും നമ്മളൊന്നായ്…..’
എന്നു പാടിക്കൊണ്ട്
കാൽപ്പനികതയുടെ തീവണ്ടിപ്പാളങ്ങളിലേക്ക് മലയാളികളെ സെറീന വഹാബ് കൈപിടിച്ചാനയിച്ചിട്ട് നാൽപ്പത് വർഷങ്ങൾ പിന്നിട്ടു.
പാട്ടിന്റെ വരികളും പ്രകൃതിയുടെ നിറങ്ങളും പ്രണയത്തിന്റെ ചാരുതയും ചേർത്തുവച്ച അത്യപൂർവ്വമായ ഒരനുഭവമായിരുന്നു ‘പാളങ്ങൾ’ എന്ന സിനിമ.
പ്രതീക്ഷയുടെ പുതിയ പ്രണയകാലത്തെ വരവേൽക്കാൻ വലിയ കുങ്കുമപ്പൊട്ടിട്ട, തുടുത്തുവിരിയുന്ന സെറീനയുടെ മുഖവും വാണി ജയറാമിന്റെ മാധുര്യമൂറുന്ന, നനുത്ത ശബ്ദത്തിൽ പുറത്തു വന്ന ആ പാട്ടും മലയാളികൾ ഉള്ളിടത്തോളം കാലം മറക്കാൻ സാധിക്കയില്ല.

Signature-ad

ഭരതൻ എന്ന പ്രതിഭയുടെ കയ്യൊപ്പും നെടുമുടി വേണു എന്ന അതുല്യ നടൻ പകർന്നാടിയ അഭിനയ മികവും പിങ്ക് സാരിയിൽ അസ്തമയ സന്ധ്യയേക്കാൾ പ്രണയത്തിനു ചാരുത ചാർത്തിയ സെറീനയും ചേർന്ന് ഈ സിനിമയെ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാക്കി മാറ്റി.
ജോൺപോളാണ് തിരക്കഥ രചിച്ചത്. മലയാള സിനിമയില്‍ കാൽപനികതയും പ്രണയവും കൊടുങ്കാറ്റ് വീശിയ 80കളിലായിരുന്നു ഈ സിനിമയുടെയും പിറവി.
വലിയ ആളനക്കങ്ങളോ ദൃശ്യ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ കഥയെങ്കിലും, നെടുമുടി – സെറീന വഹാബ് ജോഡികളുടെ നിശബ്ദ പ്രണയം ‘പാളങ്ങൾ’ക്ക് ആസ്വാദക ഹൃദയങ്ങളിൽ നൽകിയ സ്വീകാര്യത ചെറുതായിരുന്നില്ല.

റെയിൽവേയിൽ എൻഞ്ചിൻ ഡ്രൈവറായ രാമുവിന്റെയും ജീവിതദുരിതത്തിൽ പാളം തെറ്റിപ്പോയ ഉഷയുടെയും പ്രണയം നിശബ്​ദം ‘പാളങ്ങളി’ലൊന്നാവുമ്പോൾ പിറന്നു വീഴുന്ന ഗാനമാണ് ‘ഏതോ ജന്മ കൽപനയിൽ..’
പൂവച്ചൽ ഖാദറെന്ന പേര് പാട്ടെഴുത്തു വഴിയിലെ അതികായൻമാർക്കൊപ്പം ചേർത്തുവയ്ക്കാൻ മലയാളത്തെ പ്രേരിപ്പിച്ച ആദ്യ ഗാനവും ഇതായിരുന്നു.
ജോൺസൺ സംഗീതസംവിധാനം നിർവഹിച്ച ഈ പാട്ട് ഹംസധ്വനി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്.
‘പാളങ്ങളു’ടെ റിലീസിംഗ്1981 ജൂൺ 25 നായിരുന്നു.
ഓർമകളിലേയ്ക്ക് ഒരു മധു മന്ത്രം പോലെ ആ പാട്ട്  വീണ്ടും ഒഴുകി വരികയാണ്:

‘എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്‌
എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ….’

Back to top button
error: