ഡീസല്‍വില പന്ത്രണ്ടു രൂപ കുറഞ്ഞെങ്കിലും യാത്രക്കാരെ പെരുവഴിയിലാക്കാതെ അടങ്ങില്ലെന്ന് സ്വകാര്യ ബസ് മുതലാളിമാർ, അനിശ്ചിതകാല സമരവുമായി മുന്നോട്ട്
കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന കടുംപിടുത്തത്തിലാണ് ബസുടമകള്‍
ഡീസല്‍ വിലയില്‍ ഗണ്യമായ കുറവ് വന്നെങ്കിലും യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകളുടെ കടുംപിടുത്തം.
ഡീസല്‍ വിലയിൽ കുറവ് വന്നതു കൊണ്ടു മാത്രം പ്രതിസന്ധി തീരില്ലെന്നാണ് ഇവരുടെ നിലപാട് .
ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന നിലപാടിലാണ് ബസുടമകള്‍.
ഒന്നര വര്‍ഷം കൊണ്ട് ഡീസലിന് പതിനാറ് രൂപയിലധികം വർദ്ധിച്ചു. സ്പെയര്‍ പാര്‍ട്സുകള്‍ക്കും വില കൂടി. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയല്ലാതെ മറ്റു പോംവഴികളില്ല. നികുതിയിളവ് നല്‍കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ട്. .
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം
2018 ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസല്‍ വില.103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു.
കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രാ നിരക്ക് കിലോ മീറ്ററിന് 20 പൈസ വര്‍ധിപ്പിച്ചിരുന്നു.
കോവിഡിനെത്തുടര്‍ന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.