Lead NewsNEWS

ദത്തു വിവാദം; കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ലെന്ന് കോടതി, അനുപമയുടെ ഹർജി സ്വീകരിച്ചില്ല

കൊച്ചി: ദത്തു വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ്.ചന്ദ്രന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയില്‍ അല്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് കുടുംബകോടതി മുന്‍പാകെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസ് അവിടെത്തന്നെ തുടരട്ടെ എന്ന നിലപാടെടുത്തു.

ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജി പിൻവലിക്കാൻ അനുപമയ്ക്കു കോടതി സമയം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: