Lead NewsNEWS

യാത്രക്കാർക്ക് ആശ്വാസം; കോവാക്‌സീന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സീന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതോടെ കോവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല.

ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സീനും ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്‌സീനുമാണ് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയത്. കോവാക്‌സീന്‍ സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സിനോഫാം വാക്‌സീന്‍ സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ക്വാറന്റീന്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഓസ്‌ട്രേലിയ ഇളവു വരുത്തിയത്.

Signature-ad

അതേസമയം, നേരത്തെ ഇന്ത്യയിലെ കോവിഷീല്‍ഡിനും ചൈനയിലെ സിനോവാക് വാക്‌സീനുമായിരുന്നു അംഗീകാരമുണ്ടായിരുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

Back to top button
error: