KeralaLead NewsNEWS

പാലക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്‌ 46 വര്‍ഷം തടവുശിക്ഷ

പാലക്കാട്; പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

Back to top button
error: