മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ്
“വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷകരം തന്നെ…”
ബംഗളൂരു: പോപ്പ് ഫ്രാൻസിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ
”ഭരണകൂടത്തിന്‍റെ തലവൻ ആരെയെങ്കിലും കാണുന്നതിൽ ഈ ലോകത്ത് എന്താണ് തെറ്റായുള്ളത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷമുളവാക്കുന്ന കാര്യമാണ്…”
അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിന് ബംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.
16ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചത്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സന്തോഷപൂർവ്വം ക്ഷണം സ്വീകരിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മനസിലാകുന്നത്.