NEWS

കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കാമുകിയെയും കാമുകനെയും പൊലീസ് പൊക്കി

വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. ഭർത്താവും പതിമൂന്നും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുടെ മാതാവാണ് സുധീന, പ്രണയബന്ധരായ ഇരുവരും ഒരുനാൾ കുടുംബവും കുട്ടികളേയും ഉപേക്ഷിച്ച്‌ ഒളിച്ചോടി…

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച്‌ നാടുവിട്ട കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്.
വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ പിതാവുമാണ് ജിതിന്‍. പതിമൂന്നും ഒമ്പതും വയസുള്ള കുട്ടികളുടെ മാതാവാണ് സുധീന.

Signature-ad

സുധിനയുടെ ഭര്‍ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസാണ് ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: