NEWS

ഇന്ദിരാഗാന്ധി ഓർമ്മയായിട്ട് ഇന്ന് 37വർഷം

മികച്ച ഭരണാധികാരി എന്ന നിലയിൽ തിളങ്ങിയ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയും ഭാരതരത്‌ന ലഭിച്ച ആദ്യ വനിതയുമാണ്

ലോകംകണ്ട പ്രഗത്ഭമതിയായ വനിതാ ഭരണാധികാരിയും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി ഓർമ്മയായിട്ട് ഇന്ന് 37വർഷം. 1917 നവംബർ 19 നു തുടങ്ങിയ ജീവിതം 67 വർഷങ്ങൾക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ തന്റെ സുരക്ഷാ സേനയിലുള്ള ഉദ്യോഗസ്ഥരുടെ കൈകളാൽ അവസാനിച്ചത് 1984 ഒക്ടോബർ 31 രാവിലെ ഒമ്പതരയ്ക്ക്.
ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരായിരുന്നു ഘാതകർ.

മികച്ച ഭരണാധികാരി എന്ന നിലയിൽ തിളങ്ങിയ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയും ഭാരതരത്‌ന ലഭിച്ച ആദ്യ വനിതയുമാണ്.

ലോകം കണ്ട ഏറ്റവും പ്രഗത്ഭമതിയായ ഒരു വനിതാ ഭരണാധികാരിയായിരുന്നു
ഇന്ദിരാ ഗാന്ധി. (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹൃ) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളാണ്. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയുമാണ്.

Back to top button
error: