NEWS

ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറിതട്ടി പതിനാല്കാരിക്ക് ദാരുണാന്ത്യം; കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്ണയാണ് മരിച്ചത്

അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികു ചേർത്തപ്പോൾ അഹല്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിൻ്റെ മകൾ അഹല്യ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡിൽ വച്ച് അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ലോറി ഇടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു.
ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി സൈഡൊതുക്കിയപ്പോൾ അഹല്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കൂത്താളി, രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു.

കെ.പി.സി.സി സെക്രട്ടറിയായ സത്യൻ കടിയങ്ങാട് ഈ സമയം കോഴിക്കോട് ഡി.സി.സി ഓഫീസിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു. മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവർത്തകർ അറിയിക്കുന്നത് ഇതിനിടെയാണ്.

പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അഹല്യ കൃഷ്ണ

Back to top button
error: