വീടിന് മുന്നിലെ ഓടയില്‍ വീണ് പത്തു വയസുകാരന്‍ മരിച്ചു
മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വീടിനു മുന്നിലെ ഓടയിൽ കുട്ടി വീണ കാര്യം നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ വീടിന് മുന്നിലുള്ള ഓടയില്‍ വീണ് പത്തു വയസുകാരന്‍ മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ്(10) ആണ് മരിച്ചത്. മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വീടിനു മുന്നിലെ ഓടയിൽ കുട്ടി വീണ വിവരം നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയിച്ചത്.
ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാളെ (തിങ്കൾ) രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.