Month: February 2021

  • Lead News

    പുലിവാല് പിടിച്ച് ബിജെപി, ഹരിയാന സർക്കാർ താഴെ പോകുമെന്ന് ആശങ്ക,ജാട്ട് കർഷകർ സംഘടിക്കുന്നു

    ഉത്തർപ്രദേശിൽ കർഷകർക്കെതിരെ സർക്കാരും പോലീസും എടുത്ത നടപടികൾ ബിജെപിക്ക് തിരിച്ചടിയാകുന്നു. പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ബിജെപി വിരുദ്ധ വികാരം ശക്തമാകുകയാണ്. ഡൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ കർഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ യുപി സർക്കാർ ശ്രമിച്ചതാണ് ബിജെപിയെ പുലിവാൽ പിടിപ്പിച്ചിരിക്കുന്നത്. സമരത്തിൽ അണിചേരാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് കണ്ണീരോടെ അഭ്യർത്ഥിച്ചപ്പോൾ ആയിരക്കണക്കിന് കർഷകരാണ് സമരത്തിൽ അണിചേരാൻ എത്തിയത്. കർഷകരുടെ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത് ആകട്ടെ ജാട്ടുകളും. യുപിയിലെ മുസഫർ പൂരിൽ ആണ് ജാട്ടുകൾ മുൻകൈയെടുത്ത് കർഷകർ ഒത്തുചേർന്നത്. രാജേഷിന്റെ സഹോദരൻ നരേഷ് ടികായത് കാര്യങ്ങൾ നിയന്ത്രിച്ചു. കർഷകരുടെ സമരത്തിന് യോഗം പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. യുപിയിൽ നിന്ന് മാത്രമല്ല ഹരിയാനയിലെ ജാട്ട് കർഷകരും ഈ സമ്മേളനത്തിൽ എത്തിയിരുന്നു. കിലോമീറ്ററുകൾ താണ്ടി അതിർത്തി കടന്ന് കർഷകർ സമ്മേളനത്തിൽ എത്തിയത് സമരത്തിന് ആത്മവിശ്വാസവും ആവേശവും വർധിപ്പിച്ചിരിക്കുകയാണ്. ഹരിയാനയിൽ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയെ ആശ്രയിച്ചാണ് ബിജെപി സർക്കാർ നിലകൊള്ളുന്നത്. ജാട്ട് സമുദായത്തിനു…

    Read More »
  • Lead News

    നടൻ സുശാന്തിന്റെ ബന്ധു അടക്കം രണ്ടു പേർക്ക് വെടിയേറ്റു

    അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധു അടക്കം രണ്ടു പേർക്ക് ബീഹാറിലെ പട്നയിൽ വെടിയേറ്റു. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുശാന്തിന്റെ ബന്ധുവിനും സഹായിയ്ക്കും വെടിയേൽക്കുന്നത്. മധേപുര ജില്ലയിലേക്കുള്ള യാത്രയിലായിരുന്നു രാജകുമാർ സിംഗും അലിഹസനും. യാത്രയ്ക്കിടെ സഹർസ കോളേജിന് സമീപത്ത് വെച്ചാണ് ആക്രമിക്കപ്പെടുന്നത്. അക്രമിസംഘം രാജ്കുമാറിന്റെ കാർ തടഞ്ഞ് വെടിവെക്കുകയായിരുന്നു. അലി ഹസന്റെ നിലയാണ് ഗുരുതരം. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്വത്ത് തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Lead News

    മ്യാന്മാറിൽ സൈനിക അട്ടിമറി, ഓൻ സാൻ സൂകി തടങ്കലിൽ

    മ്യാന്മാറിൽ സൈനിക അട്ടിമറി.മ്യാന്മാർ ദേശീയ നേതാവും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ ഓൻ സാൻ സൂകിയും പ്രസിഡന്റ്‌ വിൻ വിൻ മയന്റും തടങ്കലിൽ ആണ്. നവംബറിൽ ആണ് പുതിയ സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്.തെരഞ്ഞെടുപ്പ് അട്ടിമറി ആണെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നു സൈന്യവും വ്യക്തമാക്കിയിരുന്നു. നിലവിൽ സൈന്യത്തിന് പ്രധാന അധികാരം നൽകുന്ന ഭരണ ഘടന ആണ് രാജ്യത്തുള്ളത്. ഭരണഘടന ജനാധിപത്യത്തിന് അനുകൂലമായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡണ്ട്‌ വിൻ വിൻ മയന്റ് വ്യക്തമാക്കിയിരുന്നു. 1988 ൽ പട്ടാള ഭരണകൂടത്തിനെതിരെ സൂകിക്കൊപ്പം നിന്ന് പോരാടിയ നേതാവാണ് വിൻ വിൻ മയന്റ്. പ്രസിഡന്റ്‌ ആണ് ഭരണാധികാരി എങ്കിലും മ്യാന്മാറിന്റെ “യഥാർത്ഥ അധികാരം “സോച്ചിയുടെ കൈകളിൽ ആണ്. മ്യാന്മാറിലെ മഹാത്മാ ഗാന്ധി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട സൂകിയുടെ ഭരണകാലത്ത് പോലും മ്യാന്മാർ വംശഹത്യയുടെ കേന്ദ്രം ആയിരുന്നു. രോഹിൻഗ്യ മുസ്ലീങ്ങളുടെ വംശഹത്യക്കെതിരെ അന്താഷ്ട്ര നീതിന്യായ കോടതി രംഗത്തെത്തിയിരുന്നു.

    Read More »
  • Lead News

    പിണറായിക്കെതിരെ മത്സരിക്കാൻ തയ്യാർ,ഷമ മുഹമ്മദിനെ കോൺഗ്രസ്‌ ഇറക്കുമോ?

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ദേശീയ (എ.ഐ.സി.സി) വക്താവ് ഡോ.ഷമ മുഹമ്മദ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകും. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക താല്‍പര്യമുണ്ടെന്നും ഡോ.ഷമ വെളിപ്പെടുത്തി. ഡോ.ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ എ.ഐ.സി.സിക്ക് താല്‍പര്യം കാട്ടുന്നുണ്ട്. അതേസമയം ധര്‍മ്മടത്ത് മറ്റാരെങ്കിലും മത്സരരംഗത്ത് വന്നാല്‍ ഷമയെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിര്‍ത്താമെന്നുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. എന്നാല്‍, 2008ല്‍ രൂപീകരിച്ച ധര്‍മ്മടം അസംബ്ലി നിയോജക മണ്ഡലം ഇതുവരെ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല.

    Read More »
Back to top button
error: