കേന്ദ്ര ബജറ്റ് കേരളത്തിനും ബംഗാളിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ 1200 കിലോമീറ്റർ ദേശീയപാത വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ. മധുര കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ വകയിരുത്തി.
കേരളത്തിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. നഗരകേന്ദ്രീകൃത സ്വച്ച് ഭാരത് മിഷൻ 2.0 പദ്ധതിക്ക് 1.42 ലക്ഷം കോടി വകയിരുത്തി. ബംഗാളിൽ 675 കിലോമീറ്റർ ദേശീയപാതയ്ക്കാണ് 25000 കോടി രൂപ വകയിരുത്തിയത് റെയിൽവേ കായി ഒന്ന് പോയിന്റ് 10 ലക്ഷം കോടി രൂപ വകയിരുത്തി.