Lead NewsNEWS

കേന്ദ്ര ബജറ്റ്; ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി

നമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ബജറ്റാണിത്. കൊവിഡ് വാക്സിൻ വിതരണത്തിനായി 30000 കോടി രൂപ വകയിരുത്തി.

ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയത് 2.23 ലക്ഷം കോടി. മുൻ വർഷത്തേതിൽ നിന്നും 137 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്. വാഹനങ്ങൾക്ക് ഉപയോഗ കാലാവധി നിശ്ചയിക്കാൻ സ്ക്രാപ്പേജ്നയം വരുന്നു. അത് സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ 217 പദ്ധതികൾ നടപ്പാക്കിയതായി ധനമന്ത്രി അറിയിച്ചു. മൂന്നുവർഷത്തിനകം 7 ടെക്സ്റ്റൈൽ പാർക്കുകൾ വരും റോഡ് അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ വാണിജ്യ ഇടനാഴികൾക്ക് പദ്ധതി. ജലജീവൻ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി.

Back to top button
error: