Month: February 2021

  • Lead News

    രണ്ടു തവണ മത്സരിച്ചവർക്ക് അവസരം ഇല്ല, സീറ്റ് ചർച്ചകൾക്ക് തുടക്കം കുറിച്ച് സിപിഐഎം

    നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ട് സിപിഐഎം രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ല എന്നാണ് പൊതുവികാരം. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം വിജയ സാധ്യതകൾ മുൻനിർത്തി മാത്രമായിരിക്കും. സ്ഥാനാർഥി നിർണയം പ്രചാരണജാഥയ്ക്ക് ശേഷമാകും നടത്തുക. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും സീറ്റുകളുടെ കാര്യത്തിൽ സിപിഐഎം വിട്ടുവീഴ്ച ചെയ്യും. ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും ചർച്ച ആക്കാനുള്ള യുഡിഎഫ് കെണിയിൽ വീഴേണ്ട എന്ന് സിപിഎം തീരുമാനിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതിൽ അഭിപ്രായം പറയേണ്ട എന്നാണ് നിലപാട്. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമാക്കാൻ തന്നെയാണ് യുഡിഎഫ് തീരുമാനം. അതേസമയം യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം ചർച്ചാവിഷയം ആക്കാനാണ് സിപിഎം തീരുമാനം. ഈ നീക്കം മുസ്ലീങ്ങൾക്ക് എതിരല്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

    Read More »
  • Lead News

    സ്വീപ്പർ ആയിരുന്ന ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ടിന് നേരെ ജാതി ആക്ഷേപം, ജീവനക്കാർക്കും സഹ മെമ്പർമാർക്കും താക്കീത് നൽകി എംഎൽഎ

    ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരിച്ചെത്തിയ ആനന്ദവല്ലിക്കുനേരെ ജാതി അധിക്ഷേപം എന്ന് ആരോപണം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് ആനന്ദവല്ലി. ഓഫീസ് ജീവനക്കാരും സഹ മെമ്പർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്നും പരിഗണിക്കാതെ ഇരിക്കുന്നുവെന്നുമാണ് ആനന്ദവല്ലി പറയുന്നത്. തനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എംഎൽഎ കെ ബി ഗണേഷ് കുമാറുമായി പങ്കുവച്ചു. മണ്ഡലത്തിലെ ഒരു പൊതു പരിപാടിയിൽ വച്ച് കെ ബി ഗണേഷ് കുമാർ പരസ്യമായി ജീവനക്കാർക്ക് താക്കീത് നൽകി. ദളിത് കുടുംബത്തിൽ നിന്ന് പൊതു രംഗത്ത് ഇറങ്ങിയ ആനന്ദവല്ലിക്കെതിരെ ജാതി മേൽക്കോയ്മ കാണിക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംഎൽഎ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മഹത്വമാണ് ആനന്ദവല്ലിയുടെ സ്ഥാനലബ്ധി. ആനന്ദവല്ലിയെ വേദനിപ്പിക്കുന്നവർ ആരായാലും അതിന് അവർ വലിയ വില കൊടുക്കേണ്ടി വരും. മാടമ്പിത്തരം കയ്യിൽ വച്ചാൽ മതി എന്നും അത് പത്തനാപുരത്ത് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തലവൂർ ഡിവിഷനിൽ നിന്ന് സിപിഎം…

    Read More »
  • Lead News

    ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി അറേബ്യ

    ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. പട്ടികയിൽ യുഎഇയും ഉണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും ഈ വിലക്ക് ബാധകമാക്കും. കോവിഡ് വ്യാപനം തടയുക എന്നതാണ് സൗദിയുടെ ലക്ഷ്യം. അടുത്തിടെ കോവിഡ് കൂടുതലായി പടർന്ന രാജ്യങ്ങളെയാണ് വിലക്കിൽ സൗദി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, യുഎഇ,ജർമ്മനി,അമേരിക്ക അർജന്റീന, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ,പാകിസ്ഥാൻ,ഫ്രാൻസ്, അയർലൻഡ്,ഈജിപ്ത്, ബ്രസീൽ, ഇറ്റലി, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.

    Read More »
  • Lead News

    വിഡി സതീശനെ വീഴ്ത്താൻ സിപിഐഎം, പറവൂരിന് പകരം സിപിഐക്ക് പിറവം നൽകിയേക്കും

    പറവൂരും പിറവവും സിപിഐയും സിപിഐഎമ്മും വെച്ചു മാറുന്നു. സിപിഐ തുടർച്ചയായി മത്സരിക്കുന്ന പറവൂരിൽ മത്സരിച്ചാൽ കൊള്ളാം എന്നാണ് സിപിഐഎം നിലപാട്. പകരം സിപിഐക്ക് പിറവം നൽകാനാണ് ആലോചന. വിഡി സതീശനെ വീഴ്ത്തുക തന്നെയാണ് സിപിഐഎം ലക്ഷ്യം. 2001 മുതൽ പറവൂരിലെ സ്ഥിരം ജനപ്രതിനിധിയാണ് വിഡി സതീശൻ. എന്നാൽ ലോക്സഭാ,തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ എൽഡിഎഫിന് ആണ് ലീഡ്. കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങൾ പരസ്പരം കൈമാറാനും സിപിഐഎം ആഗ്രഹിക്കുന്നു. സിപിഐഎം മത്സരിക്കുന്ന ബാലുശ്ശേരിയും സിപിഐ മത്സരിക്കുന്ന നാദാപുരവും പരസ്പരം വെച്ച് മാറാം എന്നാണ് നിർദേശം. ഈ രണ്ടു നിർദ്ദേശങ്ങളും സിപിഐ പരിഗണിക്കുകയാണ്. കണ്ണൂരിൽ ഇരിക്കൂർ മാറ്റി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ ലഭിക്കുമോ എന്നാണ് സിപിഐ നോക്കുന്നത്. ഇരിക്കൂർ മാണി വിഭാഗം മത്സരിക്കട്ടെ എന്നാണ് സിപിഐ നിലപാട്.എന്നാൽ പകരം സീറ്റ് ഉറപ്പായും വേണം. ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയുടെ മണ്ഡലം ഏറ്റെടുക്കാൻ ആകുമോ എന്നാണ് സിപിഐഎം നോക്കുന്നത്. ഹരിപ്പാടിന് പകരം അരൂർ നൽകാൻ സിപിഎം…

    Read More »
  • സംസ്ഥാനത്ത്‌ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5747 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 69,157; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,65,168 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 85 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം…

    Read More »
  • Lead News

    സിബിഎസ്ഇ 10, +2 പരീക്ഷ മെയ് 4 മുതല്‍

    സിബിഎസ്ഇ പത്ത്,പ്ലസ്ടു ക്ലാസുകളിലേക്കുളള പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 7വരെയും പ്ലസ്ടു പരീക്ഷ മെയ് 4മുതല്‍ ജൂണ്‍ 11 വരെയുമാണ് നടക്കുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. cbse.gov.in എന്ന വെബ്സൈറ്റ് വഴി ടൈംടേബിള്‍ ലഭിക്കും. പരീക്ഷയെ സംബന്ധിച്ചുളള വിശദമായ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. Dear Students, hereby announcing the much-awaited date-sheet of @cbseindia29 board exams of X & XII.Please be assured that we have done our best to ensure that these exams go smoothly for you. Wish you good luck! @SanjayDhotreMP @EduMinOfIndia @PIB_India https://t.co/P9XvyMIfNq — Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021

    Read More »
  • LIFE

    നൃത്തം മാത്രമല്ല പാചകവും പ്രിയപ്പെട്ടത്: ശോഭന

    മലയാളസിനിമയിലെ പകരക്കാരില്ലാത്ത താരമാണ് നടി ശോഭന. തൊണ്ണൂറുകളിൽ സജീവമായി നിന്നിരുന്ന പല ചലച്ചിത്ര താരങ്ങളെക്കുറിച്ചും ഇക്കാലഘട്ടത്തിലെ നടിമാരോട് ഉപമിച്ച് പറയാറുണ്ടെങ്കിലും ശോഭനയ്ക്ക് ഒരു പകരക്കാരി എന്ന് പേരില്‍ ആരെയും സൂചിപ്പിക്കാറില്ല. ശോഭനയെപ്പോലെ അസാധ്യ മെയ് വഴക്കമുള്ള മറ്റൊരു നർത്തകി മലയാളസിനിമയിൽ നിലവിലില്ലെന്ന് വേണം പറയാൻ. തിര, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ താരം ഇക്കാലഘട്ടത്തിലെ പ്രേക്ഷകരുടെയും മനം കവര്‍ന്നീട്ടുണ്ട്. സിനിമയിൽ നിന്നും ഇടക്കാലത്ത് മാറിനിന്ന താരം സ്വന്തമായി നൃത്ത വിദ്യാലയവും സ്റ്റേജ് ഷോകളും ആയി സജീവമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. സിംപിളായി മുട്ട ചിക്കുന്നതിന്റെ റെസിപ്പി വീഡിയോയാണ് ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്. പുതിയ വീഡിയോയിലൂടെ പാചക്കാത്തേയും പാചകം ചെയ്തു തരുന്നവരെയും ആദരിക്കണമെന്ന് കൂടി താരം ഓർമിപ്പിക്കുന്നു. പാചകം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പലപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നും ഇനി മുതല്‍ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല എന്നും പറഞ്ഞു കൊണ്ടാണ് താരം പാചകം ചെയ്യുന്നത്. View this…

    Read More »
  • ഐടി നയത്തില്‍ കാലാനുസൃത മാറ്റമാകാം: മുഖ്യമന്ത്രി

    തിരുവനന്തപുരം: മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി. ഭാവി വീക്ഷണത്തോടെ കേരളം എന്ന പ്രമേയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തില്‍ ഐടി ചര്‍ച്ചയില്‍ നയരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണ്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നൂതന മാതൃകകള്‍ വികസിപ്പിച്ച് നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പ്രതിബദ്ധമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിലെ യന്ത്രങ്ങള്‍ പോലെ പുതിയ സാങ്കേതിക വിപ്ലവത്തിന് സിലിക്കണ്‍ ചിപ്പുകളാണ് സുപ്രധാനം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം നിലവില്‍ ഐടി വിപ്ലവത്തിന് കരുത്തേകുന്ന സിലിക്കണ്‍ ചിപ്പുകളുടെ ഉത്പ്പാദനത്തില്‍ പിന്നിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഐടി ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രഥമ ഉപഭോക്താവ് സര്‍ക്കാര്‍ ആയിരിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ ശ്രീ എസ് ഡി ഷിബുലാല്‍ അഭിപ്രായപ്പെട്ടു. വിപണി സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ മികച്ച…

    Read More »
  • Lead News

    മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഡിപ്പോസിറ്റ് തിരികെ നൽകി

    തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ബി ടെക് വിദ്യാർത്ഥി കോളേജിൽ അടച്ച ഒന്നരലക്ഷം രൂപയുടെ ഡിപ്പോസിറ്റ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് മടക്കി നൽകി. കോളേജിൽ അടയ്ക്കേണ്ട ഫീസുകളെല്ലാം അടച്ചെങ്കിലും ഡിപ്പോസിറ്റ് തിരികെ നൽകിയില്ലെന്ന് പരാതിപ്പെട്ട് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റിയാസ് സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് ഉത്തരവ് നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാല രജിസ്ട്രാർ കോളേജിൽ നിന്നും വിശദീകരണം തേടി. അലുംനി അസോസിയേഷൻ ഫീസായ 2500 രൂപ കുറച്ച് 1,47,500 രൂപയുടെ ചെക്ക് പരാതിക്കാരന്റെ പിതാവിന്റെ പേരിൽ ബാങ്കിലിട്ടതായി കോളേജ് അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. ഒന്നാം വർഷ ബി ടെക് പ്രവേശനം പൂർത്തിയായാൽ മാത്രം ഡിപ്പോസിറ്റ് തിരികെ നൽകുന്നതാണ് കീഴ്വഴക്കമെന്നും അതുകൊണ്ടാണ് തുക നൽകാൻ കാലതാമസമുണ്ടായതെന്നും മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി അറിയിച്ചതായി സർവകലാശാല…

    Read More »
  • Lead News

    ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ

    ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിൽ ആണ് വിശദീകരണം. അവാര്‍ഡ് ജേതാക്കളിൽ ആരും ഇതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു സ്റ്റേജിൽ പെരുമാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഓരോ അവാർഡ് വിതരണം ചെയ്യുമ്പോഴും കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈകൊണ്ട് വിതരണം ചെയ്യാതിരുന്നത് . അന്യന് രോഗം പകരണമെന്ന അധമ ബോധം കാരണമാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നതെന്നും മന്ത്രി ഏകെ ബാലൻ പറഞ്ഞു. വിമര്ശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട് അതിനാൽ ആണ് അദ്ദേഹം ആദ്യം ഇത്തരത്തിൽ വിവാദവുമായി വന്നത്. എന്നാൽ വിവാദം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. പ്രതീപക്ഷ നേതാവിന്‍റെ യാത്രയും സ്വീകരണ യോഗങ്ങളും കൊവിഡ് പ്രോട്ടോകോൾ…

    Read More »
Back to top button
error: