NEWSTOP 10

കുഞ്ഞാലിക്കുട്ടി ഇന്നോ നാളെയോ രാജിവെക്കും, നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു

പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും. ഇതിന്റെ ഭാഗമായി ഇന്നോ നാളെയോ ലോക്സഭാംഗത്വം രാജിവെക്കും. ഇപ്പോൾ രാജിവെച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.

ഡൽഹിയിൽ നിന്ന് ചൊവ്വാഴ്ച പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.

കഴിഞ്ഞ മാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നിയോഗിച്ചത്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനമൊഴിയും എന്ന് ലീഗ് നേതാവ് കെ പി എ മജീദ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനെതിരെ സിപിഎമ്മും ബിജെപിയും രംഗത്തുവന്നിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കില്ല എന്ന് സൂചനകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button