കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗ്രേറ്റ. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു ഗ്രേറ്റ തന്റെ ട്വിറ്ററില്‍ കുറിച്ചു.
സമരത്തോട് അനുബന്ധിച്ച് കര്‍ഷകരും പോലിസുമായുളള ഏറ്റുമുട്ടലിന്റെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനം താതാകാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ കൊടുത്ത വാര്‍ത്ത ട്വീറ്റ് ചെയ്താണ് ഗ്രേറ്റയുടെ പ്രതികരണം. ഗ്രേറ്റയുടെ ട്വീറ്റിന് ധാരാളം പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
We stand in solidarity with the #FarmersProtest in India.
https://t.co/tqvR0oHgo0— Greta Thunberg (@GretaThunberg) February 2, 2021