Month: February 2021
-
NEWS
കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതം
പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ട്.
Read More » -
Lead News
മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്നു വിളിച്ചു, കെ സുധാകരൻ മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ
മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് വിളിച്ച കെ സുധാകരൻ മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ. സുധാകരന്റെ പരാമർശത്തോട് ഒരു തരത്തിലും യോജിക്കുന്നില്ല. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് തെറ്റായിപ്പോയി. തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശത്തെ അങ്ങേയറ്റത്തെ തെറ്റായാണ് കാണുന്നത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ താൻ ഓർമപ്പെടുത്തുക ആണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചെത്തുകാരന്റെ കുടുംബത്തിൽനിന്നു വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ പരിഹാസമായി പറഞ്ഞത്. ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രിക്കെതിരെ ഇതിനുമുമ്പും കോൺഗ്രസ്,ബിജെപി നേതാക്കളിൽ നിന്ന് ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പിണറായി വിജയൻ അഭിമാനത്തോടെ തന്റെ അച്ഛനും സഹോദരൻമാരും ചെത്തുതൊഴിൽ എടുത്തവരാണെന്ന്…
Read More » -
LIFE
ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല,പട്ടിയും പുലിയും ഒരുമിച്ച് ശുചിമുറിയിൽ അകപ്പെട്ടു, പിന്നെ സംഭവിച്ചത് എന്താണ്?-Video
ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല. കർണാടകയിലെ ബിലിനിലെ ഗ്രാമത്തിൽ ആണ് സംഭവം. ഒരു തെരുവു പട്ടി പുലിക്കൊപ്പം ശുചിമുറിയിൽ അകപ്പെട്ടു. ഏഴു മണിക്കൂറാണ് പട്ടിയും പുലിയും ഒരു ശുചിമുറിക്കുള്ളിൽ കഴിഞ്ഞത്. പുലി പട്ടിയെ ഓടിച്ചു ശുചിമുറിയിൽ കയറ്റുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരൻ അപ്പോൾ തന്നെ ശുചിമുറിയുടെ വാതിലടച്ചു. പുലിക്കൊപ്പം പട്ടിയും ശുചിമുറിയിൽ അകപ്പെട്ടു. പിന്നാലെ സംഭവം നാട്ടിലാകെ പാട്ടായി. ചില വിരുതന്മാർ ജനാലവഴി ഫോട്ടോയെടുത്തു. പട്ടി ഒരു തലയ്ക്കലും പുലി മറുതലയ്ക്കലുമായി ഇരിപ്പുറപ്പിച്ചു. പുലിയെ ബോധംകെടുത്തി പുറത്തിറക്കാൻ ആയിരുന്നു വനം വകുപ്പ് അധികൃതരുടെ പദ്ധതി. എന്നാൽ ശുചിമുറിയുടെ മുകൾഭാഗം പൊളിച്ച് പുലി രക്ഷപ്പെട്ടു. ഒരു പോറലും ഇല്ലാതെ പട്ടിയും പുറത്തിറങ്ങി. Sharing a video I received from the spot. After the leopard and dog were spotted inside the toilet in the morning, curious passers-by joined forest department…
Read More » -
LIFE
ബ്ലാസ്റ്റേഴ്സ് വീണ്ടും പടിക്കൽ കലമുടച്ചു, മുംബൈക്കെതിരെയും തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഇന്ന് തോറ്റത് മുംബൈ സിറ്റി എഫ്സിക്കെതിരെ. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് തോൽവി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും നിലച്ച മട്ടായി. ആദ്യപകുതിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ സഹലിന്റെ കൃത്യമായ കോർണറിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹെഡ്ഡറിലൂടെ വിൻസൺ ഗോമസ് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് 25 സെക്കൻഡിനുള്ളിൽ തന്നെ മുംബൈ സമനില കണ്ടെത്തി. ബിപിൻ സിങ് ആണ് മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 65 ആം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനു മുംബൈയ്ക്ക് പെനാൽറ്റി ലഭിച്ചു.ഫോൺഡ്രെ അത് ഗോൾ ആക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഗോളെന്നുറച്ച ഏഴോളം അവസരങ്ങൾ രക്ഷപ്പെടുത്തിയ മുംബൈ ഗോൾകീപ്പർ അമരീന്ദർ ആണ് ഹീറോ ഓഫ് ദ മാച്ച്.
Read More » -
Lead News
പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു
മുസ്ലീം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചു.സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് രാജിക്കത്ത് നൽകിയത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് എംപി സ്ഥാനം രാജി വെക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാനുള്ള ചുമതല കുഞ്ഞാലിക്കുട്ടിയ്ക്ക് ആണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കട്ടെ എന്ന് കരുതിയാണ് ഇപ്പോൾ തന്നെ രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും എന്നാണ് കരുതുന്നത്.
Read More » -
Lead News
എം ശിവശങ്കരൻ ഐ എ എസിനെ പിന്തുണച്ച് ഡോ.വി വേണു ഐ എ എസ്, ശിവശങ്കരൻ നിരപരാധി ആണെന്ന് വിശ്വസിക്കുന്നു
എം ശിവശങ്കരൻ ഐ എ എസ് ജയിൽ മോചിതനായതിനു പിന്നാലെ പിന്തുണയുമായി ഡോ. വി വേണു ഐ എ എസ്. എം ശിവശങ്കരൻ നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നുവെന്നു വി വേണു വ്യക്തമാക്കി. “എം ശിവശങ്കരൻ സ്വതന്ത്രൻ ആയതിന്റെ സന്തോഷം വിവരിക്കാൻ തനിയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹം നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട തെളിവുകൾ തെറ്റാണെന്നു തെളിയും. ഒരു വിഭാഗം മാധ്യമങ്ങൾ മാപ്പർഹിക്കാത്ത രീതിയിൽ ആണ് അദ്ദേഹത്തെ വേട്ടയാടിയതും ഇല്ലാ കഥകൾ നൽകിയതും.”വി വേണു ഐ എ എസ് ഫേസ്ബുക്കിൽ കുറിച്ചു. ഡോളർ കടത്തു കേസിൽ ഇന്നാണ് എം ശിവശങ്കരന് ജാമ്യം ലഭിച്ചത്. ഇന്ന് ഉച്ചയോടെ അദ്ദേഹം ജയിൽമോചിതനുമായി.
Read More » -
Lead News
പിണറായിയെ പരിഹസിച്ച് കെ സുധാകരൻ, ചെത്തു കുടുംബത്തിൽ നിന്ന് വന്ന് ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്റെ കുടുംബത്തിൽനിന്നു വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ പരിഹാസമായി പറഞ്ഞത്. ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രിക്കെതിരെ ഇതിനുമുമ്പും കോൺഗ്രസ്,ബിജെപി നേതാക്കളിൽ നിന്ന് ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പിണറായി വിജയൻ അഭിമാനത്തോടെ തന്റെ അച്ഛനും സഹോദരൻമാരും ചെത്തുതൊഴിൽ എടുത്തവരാണെന്ന് മറുപടി പറയുമായിരുന്നു. അതുകൊണ്ട് വിജയനും ചെത്ത് തൊഴിൽ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടായിരിക്കും. അത് പറഞ്ഞിട്ട് എന്താണ് കാര്യം.കാലം മാറിയില്ലേ.ഇത് പറയുന്നവർ മനസ്സിലാക്കിയാൽ നല്ലത് എന്നും മുഖ്യമന്ത്രി മറുപടി പറയുമായിരുന്നു. ”തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു…
Read More » -
NEWS
കോവിഡ് രോഗപ്രതിരോധത്തില്‍ കേരളം ദയനീയ പരാജയം: ജെ.പി.നദ്ദ
തിരുവനന്തപുരം: കോവിഡ് രോഗപ്രതിരോധത്തില്‍ കേരളം ദയനീയമായി പരാജയപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. അടിസ്ഥാന സൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും കേരളം കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ ഏറെ പിന്നോട്ടുപോയി. രാജ്യത്തെ പകുതിയിലധികം കേസുകള്‍ ഇപ്പോള്‍ കേരളത്തിലാണ്. ഇത് ആശങ്കാജനകമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ വീക്ഷണമോ നയമോ ഇല്ലാതിരുന്നതാണ് സ്ഥിതി ഗൗരവകരമാവാന്‍ കാരണം. സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണ്. കേന്ദ്രം എല്ലാവിധ പിന്തുണയുമായി ഉണ്ടായിരുന്നിട്ടും കേരളം പരാജയപ്പെട്ടത് ഗൗരവമുള്ളതാണ്. സംസ്ഥാനത്തിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതു തുടരുകയും ചെയ്യും. നിപ വൈറസ് ഉണ്ടായപ്പോഴും പുറ്റിങ്ങല്‍ ദുരന്ത സമയത്തും കേരളത്തോട് കേന്ദ്രം കാണിച്ച സമീപനവും അന്ന് ആരോഗ്യമന്ത്രിയായിരുന്ന ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ല. അക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. ഇപ്പോള്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി വിധി വന്നശേഷം അടുത്ത നടപടി. ഇപ്പോള്‍ ശബരിമല പ്രശ്നം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് വോട്ട് നേടാന്‍ വേണ്ടി…
Read More » -
NEWS
തിരഞ്ഞെടുപ്പ് നടത്തിപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സർക്കാർ ഉത്തരവായി. നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായി നിയമിച്ചത്. കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്.
Read More » -
NEWS
നീണ്ടൂരിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു
കോട്ടയം നീണ്ടൂരിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ചേർത്തല സ്വദേശി തിരുനല്ലൂർ കുന്നത്ത് വീട്ടിൽ ബാബു കെ.പി.(52) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടൈലുപണിക്കായി എത്തിയതായിരുന്നു ബാബു. ജോലിക്ക്ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Read More »