എം ശിവശങ്കരൻ ഐ എ എസ് ജയിൽ മോചിതനായതിനു പിന്നാലെ പിന്തുണയുമായി ഡോ. വി വേണു ഐ എ എസ്. എം ശിവശങ്കരൻ നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നുവെന്നു വി വേണു വ്യക്തമാക്കി.
“എം ശിവശങ്കരൻ സ്വതന്ത്രൻ ആയതിന്റെ സന്തോഷം വിവരിക്കാൻ തനിയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹം നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട തെളിവുകൾ തെറ്റാണെന്നു തെളിയും. ഒരു വിഭാഗം മാധ്യമങ്ങൾ മാപ്പർഹിക്കാത്ത രീതിയിൽ ആണ് അദ്ദേഹത്തെ വേട്ടയാടിയതും ഇല്ലാ കഥകൾ നൽകിയതും.”വി വേണു ഐ എ എസ് ഫേസ്ബുക്കിൽ കുറിച്ചു.
ഡോളർ കടത്തു കേസിൽ ഇന്നാണ് എം ശിവശങ്കരന് ജാമ്യം ലഭിച്ചത്. ഇന്ന് ഉച്ചയോടെ അദ്ദേഹം ജയിൽമോചിതനുമായി.