മുസ്ലീം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചു.സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് രാജിക്കത്ത് നൽകിയത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് എംപി സ്ഥാനം രാജി വെക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാനുള്ള ചുമതല കുഞ്ഞാലിക്കുട്ടിയ്ക്ക് ആണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കട്ടെ എന്ന് കരുതിയാണ് ഇപ്പോൾ തന്നെ രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും എന്നാണ് കരുതുന്നത്.